---
title: "തലശേരി പുതിയ ബസ് സ്റ്റാൻഡിൽ ഒരാൾക്ക് കുത്തേറ്റു"
english_title: "Man stabbed at new bus stand in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158825/Man stabbed at new bus stand in Thalassery"
published_at: "2023-11-02T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543368c5107c_download_(2).jpeg"
keywords: []
---

# തലശേരി പുതിയ ബസ് സ്റ്റാൻഡിൽ ഒരാൾക്ക് കുത്തേറ്റു

> **Lead Summary:** തലശേരി പുതിയ ബസ് സ്റ്റാൻഡിൽ ഒരാൾക്ക് കുത്തേറ്റു*

## Article Content

തലശേരി പുതിയ ബസ് സ്റ്റാൻഡിൽ ഒരാൾക്ക് കുത്തേറ്റു*

കടമ്പൂർ ഒരുകരയിലെ കുണ്ടച്ചാലിൽ പങ്കജാക്ഷനെ (55) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തായ കീഴറ പുതിയപുരയിൽ എൻ പി ഷിജു കുത്തിയെന്നാണ് പരാതി. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റയാളെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തലക്കും പുറത്തുമാണ് മുറിവ്. പരിക്ക് ഗുരുതരമല്ല.

മദ്യലഹരിയിൽ വാക്കേറ്റത്തി നിടെയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. തലശേരി സിഐ എം അനിൽ, പ്രിൻസിപ്പൽ എസ്ഐ വി വി ദീപ്തി എന്നിവർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158825/Man stabbed at new bus stand in Thalassery)